മണത്തണയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി

പേരാവൂർ: കഴിഞ്ഞ ദിവസം മണത്തണ കടയിൽ നടന്ന മോഷണവുമായി ബന്ധപെട്ട് വിരലടയാള വിദഗ്ധർ പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരാണ് പരിശോധന നടത്തിയത് . മണത്തണ ടൗണിലെ കൃപ എന്ന വ്യാപാര സ്ഥാപനത്തിലും ടൗണിൽ വ്യപാരികൾ സ്ഥാപിച്ച സിസിടിവി കാമറയുമാണ് മോഷണം പോയത് . കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

%d bloggers like this: