സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് ബ്ലോക്ക് തല പ്രവര്‍ത്തനോദ്ഘാടനം നടത്തി
ചെറുപുഴ: കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേഷന് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകള്‍ മുഖാന്തിരം നടപ്പാക്കുന്ന’ സ്വച്ഛ് ഭാരത്’ ഇന്റേണ്‍ഷിപ്പിന് പയ്യന്നൂരില്‍ തുടക്കം.പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന് ചെറുപുഴയില്‍ നിര്‍വഹിച്ചു.ചെറുപുഴ ഗ്രാമീണ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്റര്‍ അദ്ധ്യക്ഷനായി.എം.എല്‍.എ ഫണ്ടില്‍ നിന്ന് വായനശാലയ്ക്ക് അനുവദിച്ച പ്രൊജക്ടറിന്റെ സമര്‍പ്പണവും സ്വച്ഛ് ഭാരത് ഡോക്യു ഫെസ്റ്റ് പ്രദര്‍ശനോദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുറാണി ജോർജ്ജ് നിർവഹിച്ചു.നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ പയ്യന്നൂർ വിനീത് കുമാര്‍ സ്വച്ഛ് ഭാരത് പദ്ധതി വിശദീകരണം നടത്തി.ചെറുപുഴ നവജ്യോതി കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.ജി രാജീവ് പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ചെറുപുഴ ഗ്രാമീണ വായനശാല സെക്രട്ടറി കെ.ദാമോദരന്‍ മാസ്റ്റര്‍,ബേബി മാങ്കോട്ടില്‍,പി. കൃഷ്ണൻ,രാജു ചുണ്ട,പി.വി കുഞ്ഞിക്കണ്ണൻ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് ‘ക്ലീന്‍ ഇന്‍ഡ്യ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ചെറുപുഴ നവജ്യോതി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ ഷാജിമോന്‍ വിഷയാവതരണം നടത്തി. ടി. സജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഇന്നീ സ്ഥിതി’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.സ്വച്ഛതാ സ്ക്വാഡ് ലീഡര്‍മാരായ അമല്‍ ജോര്‍ജ്ജ്,എം.എസ് അഖില,ടി.ജിബിന്‍ ജോസ്,സി.എസ് അശ്വിന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.