വിജ്ഞാനത്തിന്റെ മധുനുകരാനെത്തിയ പുതുമുഖങ്ങൾക്ക് സ്നേഹോപഹാരം നൽകി

കണ്ണാടിപറമ്പ: പുതിയ മദ്‌റസ അധ്യായന വർഷത്തിൽ വിജ്ഞാനത്തിന്റെ മധുനുകരാനെത്തിയ പിഞ്ചുപൈതങ്ങൾക്ക് എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖയുടെ വക ബാഗ് വിതരണം. ‘അലിഫ് സ്നേഹോപഹാരം’ എന്ന പേരിൽ നൽകിയ ബാഗിന്റെ വിതരണോദ്ഘാടനം നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം ഹയർസെക്കണ്ടറി മദ്‌റസ സ്വദർ മുഅല്ലിം കെ.എം മൊയ്തു മൗലവി വിദ്യാർത്ഥികൾക്ക് നൽകി നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽഎസ്‌.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖ പ്രസിഡന്റ് സി.പി മുനവ്വിർ, പ്രവർത്തകരായ അബ്‌ഷർ.പി, മുഹമ്മദ് അൽത്താഫ്.കെ തുടങ്ങിയവർ പങ്കെടുത്തു.

✍🏻 മുഹമ്മദ് അൽത്താഫ്.കെ നിടുവാട്ട്_

error: Content is protected !!
%d bloggers like this: