യുവാവ് പോക്സോ കേസിൽ പിടിയിൽ.

കണ്ണൂർ.സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കിയ ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ പിടിയിൽ. കണ്ണൂർ സിറ്റി കടലായി സ്വദേശി ഷാഫി മഹലിലെ ഷാമിൽ ഷാഫി (21) യെയാണ് സിറ്റി സ്റ്റേഷൻ പോലീസ് പിടികൂടിയത്.പ്രായപൂർത്തിയാകാത്തവിദ്യാർത്ഥിനിയുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.