ചീട്ടുകളി 10 പേർ പിടിയിൽ

ബേഡകം. പണം വെച്ച്ചീട്ടുകളി പത്തംഗ സംഘത്തെ പോലീസ് പിടികൂടി. ബന്തടുക്കകോളിച്ചാൽ റോഡിൽശക്തി ക്ലബ്ബിന് സമീപം ഷീറ്റ് കെട്ടി ചീട്ടുകളിക്കുകയായിരുന്ന ബന്തടുക്കയിലെ ടി.ഡി.സുധീഷ് (38), മാണി മൂലയിലെ കെ.ദിനേശൻ (42), ശങ്കരം പാടിയിലെ കെ.വിനോദ്(40), ബന്തടുക്കയിലെ പി.കെ.ശ്രീശൻ (33), ശങ്കരം പാടിയിലെ സി.പ്രശാന്ത് (33), കരിവേടകം സ്വദേശി സുലൈമാൻ (36), ബന്തടുക്കയിലെ കബീർ അഹമ്മദ് (22), ഹൈദർ അലി (27), മാണി മൂലയിലെ കെ. പുഷ്പരാജ് (45), ബന്തടുക്ക കോളനിയിലെ നാരായണൻ (55) എന്നിവരെയാണ് എസ്.ഐ.എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 10 മണിയോടെയാണ് ചീട്ടുകളി സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 7,530 രൂപയും പോലീസ് പിടിച്ചെടുത്തു.