ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു

0

കൂത്തുപറമ്പ്: ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.കോൺഗ്രസ് കോളയാട്ബ്ലോക്ക് വൈസ്പ്രസിഡണ്ട് സുധാകരൻനീർവേലിക്കാണ് മർദ്ദനമേറ്റത്.ഇന്ന് പുലർച്ചെ 5.45 ഓടെ ശ്രീരാമ ക്ഷേത്രത്തിന് സമീപം പുഴയിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു ബിജെപി പ്രവർത്തകനായ ബാലകൃഷ്ണൻ മർദ്ദിച്ചത്.2018-ൽ സുധാകരൻ്റെ വീടിനു നേരെ കരി ഓയിൽ ഒഴിച്ച സംഭവവുമായി ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ വിരോധത്തിൽ പുലർച്ചെ പുഴയിൽ കുളിക്കാനെത്തിയ കോൺഗ്രസ് നേതാവ് സുധാകരനുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു. മർദ്ദനമേറ്റ സുധാകരൻ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: