അലമാരയിൽ സൂക്ഷിച്ച
ആറുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

പയ്യന്നൂര്‍: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച
ആറുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. പയ്യന്നൂര്‍ കിഴക്കെ തെരുവിലെ ചാത്തുണ്ണി നിലയത്തില്‍ ഹര്‍ഷന്റെ ഭാര്യ മഹിമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചരപവന്റെ മാലയും അരപവന്റെ മോതിരവുമാണ് കാണാതായത്.കഴിഞ്ഞ വെള്ളിയാഴ്ചവരെ അലമാരയില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ തിങ്കളാഴ്ച നോക്കുമ്പോള്‍ കാണാനില്ലായിരുന്നുവെന്നാണ് പരാതി.ഈ ദിവസങ്ങളില്‍ വീട്ടിലെ രണ്ടാം നിലയിൽ പെയിന്റിങ്ങും മറ്റുപണികളും നടക്കുന്നുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.