കാണാതായ വയോധികൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ചൊക്ളി.കാണാതായ വയോധികൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.ചൊക്ളി പുളിയനമ്പ്രത്തെ പി. പി. കൃഷ്ണൻ്റെ (73) മൃതദേഹമാണ് ഇന്ന് പുലർച്ചെ കിടഞ്ഞികടവ് ബോട്ട് ജെട്ടിക്ക് സമീപം കണ്ടെത്തിയത്.രണ്ട് ദിവസം മുമ്പ് ഇയാളെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് പുലർച്ചെയാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.ഭാര്യ: രാധ. മക്കൾ: അരവിന്ദൻ ,സുമതി, പ്രമോദ്, ലിജിന. മരുമക്കൾ: ബിജു, അശ്വതി, പ്രേമ, രമേശൻ.ചൊക്ലി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.