കാലത്തിനൊപ്പം മുന്നേറാന്‍ വിവിധ അക്കാദമികളുമായി സേക്രഡ് ഹാര്‍ട്ട്.

അങ്ങാടിക്കടവ്: മാറ്റത്തിനൊപ്പം മുന്നേറാന്‍ വിവിധ അക്കാദമികളുടെ പരിശീലനത്തിന് വേദിയൊരുക്കി അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഐഇഎല്‍ടിഎസ്, ജര്‍മന്‍ ഭാഷ പഠനം, സിഎ, എസിസിഎ, എന്‍ട്രന്‍സ്, പിഎസ്‌സി, സിവില്‍ സര്‍വീസ് സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് മുതലായ അക്കാദമികള്‍ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫ്രാന്‍സിസ് റാത്തപള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാല്‍ പി.എ.ജോര്‍ജ്, ഫാ.സജി അട്ടേങ്ങാട്ടില്‍, റ്റെഡി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ട്രെയിനര്‍ സലിന്‍ ജോസാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശനിയാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലും ആണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.