തളിപ്പറമ്പിൽ പാര്‍ക്കിംഗിന് ഫീസ്: ട്രാഫിക് റഗുലേറ്ററി അഥോറിറ്റി

തളിപ്പറമ്പ്: തളിപ്പറമ്ബ് നഗരത്തില്‍ പാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്താന്‍ ട്രാഫിക് റഗുലേറ്ററി അഥോറിറ്റി സര്‍വകക്ഷിയോഗം തീരുമാനിച്ചു. നഗരത്തിലെ ട്രാഫിക് പരിഷ്കാരത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം. രണ്ടാഴ്ചത്തെ പ്രാഥമിക നടപടികള്‍ക്കു ശേഷം ഇതു നടപ്പില്‍ വരുത്താനും ധാരണയായി.

തളിപ്പറമ്ബ് നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി സര്‍വകക്ഷി യോഗം ചേര്‍ന്നത്. തളിപ്പറമ്ബ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദിന്‍റെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളിലാണ് യോഗം നടന്നത്. തളിപ്പറമ്ബ് നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ആദ്യത്തെ ഒരു മണിക്കൂറിനു 10 രൂപയും കാറിന് 20 രൂപയും ഈടാക്കും. ഇതിനു രസീതും നല്‍കും. ഒരു മണിക്കൂറിനകം തിരികെ എത്തിയാല്‍ രസീത് വാങ്ങി തുക തിരികെ നല്‍കും. ഒരു മണിക്കൂറിനകം വരാത്ത പക്ഷം തുക ബന്ധപ്പെട്ട ഏജന്‍സി കൈപ്പറ്റും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും ഇരട്ടി തുക വീതം പാര്‍ക്കിംഗ് ഫീസായി ഈടാക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. രണ്ടാഴ്ച‍്യ്ക്കു ശേഷം പദ്ധതി നടപ്പില്‍ വരുത്താനും ധാരണയായി.

തളിപ്പറമ്ബ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലും മാര്‍ക്കറ്റ്റോഡിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതുകൂടാതെ കാക്കാത്തോട് റോഡ് പൂര്‍ണമായി നോ പാര്‍ക്കിംഗ് മേഖലയാക്കാനും ഇവിടെ ഇന്‍റര്‍ലോക്ക് പതിപ്പിച്ചു മലയോര ബസ് സ്റ്റാന്‍ഡ് ആക്കാനും യോഗം തീരുമാനിച്ചു.

നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വത്സല പ്രഭാകരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രജനി രമാനന്ദ്, കെ. ഹഫ്സത്ത്, പ്രതിപക്ഷ നേതാവ് കോമത്ത് മുരളീധരന്‍, തഹസില്‍ദാര്‍ പി. വി. സുധീഷ്, മുനിസിപ്പല്‍ സെക്രട്ടറി കെ. അഭിലാഷ്, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ കൊടിയില്‍ സലിം , കെ.രഞ്ജിത്ത്, എം. ചന്ദ്രന്‍, എ.ആര്‍.സി. നായര്‍, പി. കുഞ്ഞിരാമന്‍, കെ.സി. മധുസൂദനന്‍, കെ.എസ്. റിയാസ്, വി. താജുദ്ദീന്‍, വി. വിജയന്‍, കെ.എം. ലത്തീഫ്, എം.കെ. മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: