ദുബായിൽ ശമ്പള ബാക്കി നൽകാതെ വഞ്ചിച്ച പാനൂർ സ്വദേശികൾക്കെതിരെ യുവാവ് നാട്ടിൽ നീതി തേടുന്നു

പാനൂർ: ദുബായിൽ സെയിൽസ് മാനായും ഡ്രൈ വറായും ചുമട്ടുകാരനായും ആറ് വർഷത്തോളം കഠിനജോലി ചെയ്യിച്ച തൊഴിലുടമ ശമ്പള ബാക്കി നൽകാതെ വഞ്ചിച്ചതായി യുവാവിന്റെ പരാതി.- പാനൂർ ഈസ്റ്റ് എലാങ്കോട്ടെ കരോള്ളതിൽ വിനോദാണ് ദുബായിലെ അൽ തലാൽ അൽ ഹം മ്ര സുപ്പർ മാർക്കറ്റ് ഉടമകളായ പാനൂരിലെ ബാലിയിൽ മുഹമ്മദ് ഹാജി, യൂസഫ് ഹാജി എന്നിവർക്കെതിരെ വഞ്ചനാ ആക്ഷേപം ഉന്നയിക്കുന്നത്. ആറ് വർഷം ഇവർക്ക് കീഴിൽ ജോലി ചെയ്ത വകയിൽ ആറേകാൽ ലക്ഷം രൂപ കിട്ടാനുണ്ടെന്ന് വിനോദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നിരവധി തവണ മധ്യസ്ഥർ ഇടപെട്ട് സംസാരിച്ചിരുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ ജില്ല പോലിസ് സുപ്രണ്ടിന് പരാതി നൽകി.- എസ്.പി.യുടെ നിർദ്ദേശപ്രകാരം പാനൂർ എസ്.ഐ.ഇടപെട്ട് സംസാരിച്ചപ്പോൾ ശമ്പള ബാക്കി നൽകാമെന്ന് സമ്മതിച്ചെങ്കിലും ഇതേ വരെ കിട്ടിയില്ലത്രെ. – വിഷയത്തിൽ വിനോദിനെ സഹായിക്കാൻ ഈ മാസം 16 ന് പാനൂരിൽ സർവ്വകക്ഷി കർമ്മസമിതി രൂപീകരിക്കും. തൊഴിലുടമയുടെ വീട്ടുപടിക്കൽ സത്യാഗ്രഹം ഉൾപെടെയുള്ള സമരപരിപാടികൾ സ്വീകരിക്കാനാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: