കൊട്ടിയൂർ – പാൽചുരത്ത് ദുർബല പ്രദേശത്തെ അനധികൃത റിസോർട്ട് നിർമ്മാണത്തിനെതിരെ ശക്തമായ പ്രക്ഷോഭം: യൂത്ത് കോൺഗ്രസ്

കേളകം: കൊട്ടിയൂർ – പാൽ ചുരത്ത് അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്തെ അനധികൃത റിസോർട്ട് നിർമ്മാണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ കൊട്ടിയൂർ യൂനിറ്റ് പ്രസിഡണ്ട് ജിജോ അറക്കൽ,

ചുങ്കക്കുന്ന് യൂനിറ്റ് പ്രസിഡണ്ട്,

നിഖിൽ പള്ളിക്കമാലിൽ, സിക്രട്ടറി സാവിയോൺ കണ്ണന്താനം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാൽച്ചുരം വെള്ളച്ചാട്ടത്തിനു സമീപമുള്ള കുന്നിടിച്ച് റിസോർട്ട് മാഫിയ 150 മുറികളിൽ റിസോർട്ട് നിർമ്മാണം നടത്തുന്നത്. കൊട്ടിയൂർ വന്യ ജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് അനുമതിയില്ലാതെ ബാവലിപ്പുഴയ്ക്കു കുറുകെ പാലം നിർമ്മിക്കുകയും ചെയ്തിട്ടുള്ളത് പഞ്ചായത്ത് അനുമതി ഇല്ലാതെയാണ്. രാഷ്ട്രീയ പിന്തുണയോടെയാണ് വനം – പഞ്ചായത്ത് – റവന്യൂ വകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ച ള്ള നിർമ്മാണം. ഇതിനെതിരെ ശക്തമായ നിയമ നടപടികളും സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം കൊട്ടിയൂർ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന മറുപടിയനുസരിച്ച് അഞ്ചാം വാർഡ് ആശ്രമം കവല കിഴക്ക് ഭാഗം ബാവലിപ്പുഴയ്്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിന് ആർക്കും അനുമതി നൽകിയിട്ടില്ല. സർവ്വെ നമ്പർ 3025 -ൽപ്പെട്ട സ്ഥലത്ത് കെട്ടിട നിർമ്മാണം നടത്തുന്നതിനും അനുവാദം നൽകിയിട്ടില്ല.

അന്യസംസ്ഥാനത്ത് നിന്നെത്തിച്ച 150 ഓളം തൊഴിലാളികൾ മാസങ്ങളായി നടത്തുന്ന പ്രവർത്തനം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരും.കഴിഞ്ഞ പ്രളയത്തിനു ശേഷം കൊട്ടിയൂർ പഞ്ചായത്തിലാകെ കെട്ടിട നിർമ്മാണ നിരോധനമുണ്ടായിരുന്നതാണങ്കിലും അനധികൃത റിസോർട്ട് മാഫിയയുടെ നിർമ്മാണം നിർബാധം തുടരുകയാണ്.

നിയമ ലംഘനം നടത്തി പരിസ്ഥിതി ദുർബല പ്രദേശത്ത് നടത്തുന്ന അനധികൃത റിസോർട്ട്നിർമ്മാണത്തിനെതിരെ ജന പങ്കാളിത്തത്തോടെ ശക്കമായ പ്രക്ഷോഭം നടത്തുകയും ,നിയമ നടപടികൾ നടത്തുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: