കാട്ടാമ്പള്ളി കുന്നിൻ മുകളിൽ വ്യാഴാഴ്ച്ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കാട്ടാമ്പള്ളി: കാട്ടാമ്പള്ളി കുന്നിൽ വ്യാഴാഴ്ച സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ പ്രവീൺ (19) കണ്ണൂർ മിംമ്സ് ആശുപത്രിയിൽ മരണപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 8:30 ആയിരുന്നു സംഭവം, കണ്ണൂരിൽ നിന്ന് മയ്യിൽ കണ്ടകൈ കടവിലേക്ക് വരികയായിരുന്ന സിത്താര ബസ്സും കാട്ടാമ്പള്ളിയിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കുപറ്റിയ അസീൽ (20) നെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: