ഓടിക്കൊണ്ടിരിക്കെ മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി മംഗലാപുരം-ചെന്നൈ മെയിലിന്റ ബോഗികള്‍ വേര്‍പെട്ടു.മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക

് പോകുകയായിരുന്ന മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികളാണ് വേർപ്പെട്ടത്. രാത്രി ഏഴു മണിയോടെ
പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് വൻ ശബ്ദത്തോടെ ബോഗികൾ ഇളകി മാറിയത്. ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികൾ മുഴുവനും ട്രെയിനിൽ നിന്ന് വേർപ്പെട്ടു.
ബോഗികള്‍ വേര്‍പെട്ടതറിയാതെ ട്രെയിന്‍ മുന്നോട്ടുപോയെങ്കിലും കൃത്യസമയത്ത് വണ്ടി നിർത്താൻ നിർദേശം ലഭിക്കുകയും വണ്ടി നിർത്തുകയും ചെയ്തത് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തി.

%d bloggers like this: