ബിവറേജില്‍ അക്രമം ചാലാട് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: പാറക്കണ്ടി ബിവറേജ് ഔട്ട് ലെറ്റിലെ ജീവനക്കാരനെ അക്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചാലാട് സ്വദേശികളായ നിഖില്‍(27) അംജിത്ത്(26) എന്നിവരെയാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഔട്ട്‌ലെറ്റ് ഇന്‍ചാര്‍ജായ നവീന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം. ബിയര്‍ വാങ്ങിയ ബില്ലുമായി ബന്ധപ്പെട്ട് ബഹളം വെയ്ക്കുകയും നവീനെ അക്രമിക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെന്ന് പോലീസ് പറഞ്ഞു.

%d bloggers like this: