പഴയങ്ങാടിയിൽ പട്ടാപകൽ ജ്വല്ലറിയുടെ പൂട്ട് പൊളിച്ചു കള്ളൻ കയറി

പഴയങ്ങാടി ബസ്റ്റാന്റിലെ അൽ ഫതീബി ജ്വല്ലറിയിൽ പൂട്ട് പൊളിച്ച് കള്ളൻ കയറി. ജ്വല്ലറിയിലുണ്ടായ മുഴുവൻ സ്വർണ്ണവും കവർച്ചക്കാർ കൊണ്ട് പോയതായാണ് അറിയാൻ കഴിഞ്ഞത്. പട്ടാപകൽ നട്ടുച്ച സമയത്ത് ജുമുഅക്ക് പോയ സമയം നോക്കി ക്യാമറ കേടുവരുത്തുകയും രണ്ട് പൂട്ടുകൾ കേടുവരുത്തി അകത്ത് കയറിയ കള്ളൻ കാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത് അടുത്തുള്ള ഫാൻസിയുടെ കാമറ കർട്ടനിട്ട് മൂടിയാണ് കവർച്ച നടത്തിയത് ,ബസ്റ്റൻറ് കോൺഗ്രീറ്റ് ചെയ്യുന്നത് കൊണ്ട് എല്ലാ ബസ്സുകളും ഈ ജല്ലറിയുടെ മുൻപിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത് ബസ്സുകളിലും ബസ് സ്റ്റാന്റിലും നിറയെ ആളുകളുള്ള പട്ടാപകൽ 1 ഉം 2 ഉം മണിക്കുള്ളിൽ നടന്ന ഈ കവർച്ച നാട്ടുകാരിലും പോലീസിലും ഞ്ഞെട്ടലും അതിശയവും ഉളവാക്കിയിരിക്കുകയാണ്

error: Content is protected !!
%d bloggers like this: