മതസൗഹാർദ്ധത്തിന്റെ തൈ നട്ട് മാമുക്കോയ

ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കേരളാ പൂരക്കളി കലാ അക്കാദമിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂരക്കളി മറുത്തുകളി കലയിലെ കാർഷിക സംസ്കൃതിയും പ്രകൃതിസംരക്ഷണവും മുൻനിർത്തി,പൂരക്കളി മറുത്തുകളി കലയിലൂടെ ഒരു ബോധവൽക്കരണം ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് കേരളാ പൂരക്കളി കലാ അക്കാദമി ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി പയ്യന്നൂർ MLA സി കൃഷ്ണന്റെ കനി മധുരം പദ്ധതിയുമായി കൈകോർത്ത് തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം പൂരക്കളി കലാ അക്കാദമി യൂണിറ്റിന്റെ നേതൃത്വത്തിൽ തായിനേരി ശ്രീകറിഞ്ഞി ക്ഷേത്ര പരിസരത്ത് ആയിരങ്ങളെ സാക്ഷിനിർത്തി തലയന്നേരി പൂമാല ഭഗവതി കാവ് ന്നൂ തായി നേരിശ്രീ കുറിഞ്ഞി ക്ഷേത്രം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനീകൻന്മാരെ സാക്ഷിനിർത്തി സ്നേഹത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും സന്ദേശമുയർത്തി മലയാളത്തിന്റെ പ്രിയതാരം ശ്രീ ” മാമുക്കോയ” പുണ്യമാസത്തിലെ വ്രതശുദ്ധിയോടു കൂടി ഇലഞ്ഞിമരം നട്ട് ഉദ്ഘാടനം ചെയ്തു.ഈ ഇലഞ്ഞിമരത്തിന്റെ പരിമളം ഇവിടെ മാത്രമല്ല സംസ്ഥാനമൊട്ടുക്കും സ്നേഹത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും സുഗന്ധം പരത്തട്ടെ എന്ന് ആശംസി ച്ച ചടങ്ങിൽ കേരളാ പൂക്കളി കലാ അക്കാദമി സംസ്ഥാന സെക്രട്ടറി ശ്രീ എൻ കൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് മടിക്കൈ ഗോപാലകൃഷണൻ പണിക്കർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് പിലാക്കാൻ അശോകൻ, തായിനേരി കുറിഞ്ഞി ക്ഷേത്രം യൂണിറ്റ് സെക്രട്ടറി ഇ . സുധീന്ദ്രൻ, പ്രസിഡൻറ് വൈക്കത്ത് നാരായൺ ,കെ.ഇ വിനോദ് ,ഒ.കെ അപ്പൻ മാസ്റ്റർ, പൂരക്കളി പരിശീലകൻ സീ.കെ സജീഷ് തുടങ്ങിയവർ സമ്പന്ധിച്ചു.

%d bloggers like this: