യാത്രാപാസ് ഓൺലൈനിൽ ലഭിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 – 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.

https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:-
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ്.

യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ്. യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല.

വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ്.

പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ്.

അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: