പോലീസിൻ്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഓടി പോയ കുപ്രസിദ്ധ കുറ്റവാളി ആഷിഖിനെ പിടികൂടി

മയ്യിൽ: പോലീസിൻ്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഓടി പോയ കുപ്രസിദ്ധ കുറ്റവാളി ആഷിഖിനെ പിടികൂടി. (10- 10.20) ന് സ്റ്റേഷൻ പാറാവു ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഓടി പോയ പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് പിടികൂടിയത്. പഴശ്ശിയിലുള്ള ഭാര്യാ വീടിനു സമീപത്തുനിന്നാണ് പിടിച്ചത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസീകമായി ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി പിടികൂടുകയായിരുന്നു.
എസ്.ഐ. ജബ്ബാർ ,സ്റ്റേഷൻ പി.ആർ.ഒ. രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിഴൻ, ഓമന, CP0 രഞ്ജിത്ത് ,CP 0, വിനോദ് എന്നിവരടങ്ങുന്ന ‘ സംഘമാണു പ്രതിയെ പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: