കനത്ത കാറ്റിൽ തൊണ്ടിയിൽ, മാവടി മേഖലയിൽ വൻനാശനഷ്ടം

പേരാവൂർ :കനത്ത കാറ്റിൽ തൊണ്ടിയിൽ, മാവടി മേഖലയിൽ കനത്ത നാശനഷ്ടം.
വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും തുണ്ടിയിൽ , മാവടി , പാറേപട്ടണം ഭാഗങ്ങളിൽ വൻ നാശ നഷ്ടം .പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ് മാത്യുവിന്റെ വീടിന് മുകളിൽ റബർ , പ്ലാവ് എന്നിവ ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു.പാപട്ടണം സ്വദേശി കാവനമാലിൽ ജോസിന്റെ 600 ഓളം വാഴകളും , താഴത്ത് വീട്ടിൽ തോമസിന്റെ നൂറോളം വാഴകളുമാണ് കാറ്റിൽ നശിച്ചത്.തെറ്റയിൽ അപ്പച്ചന്റെ റബർ മരങ്ങളും മറ്റ് നിരവധി കർഷകരുടെ പ്ലാവ് മരച്ചീനി തുടങ്ങിയ കാർഷിക വിളകളും വ്യാപകമായി നശിച്ചു . മാവടി സ്വദേശി നിരപ്പേൽ ജോസ് , കൊടക്കാട്ട് തോമസ് , പയ്യമ്പള്ളി ബോബി , കൊള്ളികൊളവിൽ സെബാസ്റ്റിയൻ , പന്തപ്ലാക്കൽ വർഗീസ് , പയ്യമ്പള്ളി ജെയിംസ് എന്നിവരുടെ കാർഷിക വിളകൾ നശിച്ചു.നിരപ്പേൽ ജോസിന്റെ തൊഴുത്തിനും മിഷൻ പുരക്കും മരം വീണ് കേടുപാടുകൾ ഉണ്ടായി.
.മാവടി സ്വദേശി കുറുമ്പുറം ജിമ്മിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: