നിയന്ത്രണം കർശനമാക്കി മയ്യിൽ പോലീസ്; അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്നും പോലീസ്.

 

 

മയ്യിൽ : കോവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ നിയന്ത്രണം കർശനമാക്കി മയ്യിൽ പോലിസ്. സര്‍ക്കാര്‍ നിര്‍ദേശിച്ചവരല്ലാതെ അനാവശ്യമായി നിരത്തിലിറങ്ങിയാല്‍ അവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് മയ്യില്‍ പോലിസ് അറിയിച്ചു. അതേസമയം, കൊളച്ചേരി മുക്ക്, എട്ടേയാര്‍, ചെക്യാട്ട് കാവ് എന്നിവിടങ്ങളില്‍ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ മൂന്ന് മൊബൈല്‍ പട്രോളിംഗ് വാഹനവും അഞ്ച് ബൈക്ക് പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ ഒരിടത്തു നിന്ന് രക്ഷപ്പെട്ടാലും അടുത്ത പോയിന്റില്‍ പിടികൂടാനാണു ഇത്തരത്തില്‍ സജ്ജീകരിച്ചത്. അനാവശ്യമായി കറങ്ങുന്നവരുടെ വാഹനം കസ്റ്റഡിയിലെടുത്ത് പിഴയീടാക്കാനാണ് നിര്‍ദേശമെന്നും മയ്യില്‍ പോലിസ് കണ്ണൂർ വാർത്ത ഓണ്‍ലൈനിനോട് പറഞ്ഞു.
നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ മുതല്‍ പോലിസ് വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിവരികയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ തന്നെ വാഹനങ്ങള്‍ റോഡില്‍ കുറവാണ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: