കോവിഡിനെ പിടിച്ചു കെട്ടി കണ്ണൂർ; ഇനി ചികിത്സയിൽ 5 പേർ മാത്രം

ഒരു സമയം കേരളത്തിൽ 50ൽ കൂടുതൽ ആളുകൾ ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിൽ ഇന്ന് 10 പേർ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഒറ്റ അക്കത്തിലെത്തിയിരിക്കുകയാണ്. ഇനി 5 പേർ മാത്രമാണ് കണ്ണൂരിൽ ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 197 പേരാണ്. ഇന്ന് പുതുതായി 101 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. ഇവരില്‍ 50 പേര്‍ ആശുപത്രിയിലും 147 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 15 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി. ഇതുവരെ 4252 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4139 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3905 എണ്ണം നെഗറ്റീവാണ്. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 127 എണ്ണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: