കണ്ണൂരിൽ പ്രതിഷേധത്തിനിറങ്ങിയ 13 അതിഥി തൊഴിലാളികൾക്കെതിരെയും വാട്സപ്പ് ഗ്രൂപ്പ്‌ അഡ്‌മിനെതിരെയും കേസെടുത്തു

കണ്ണൂര്‍ രാമന്തളിയിൽ ലോക്ക് ഡൗൺ ലംഘിച്ചു പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

തമിഴ്‌നാട് സ്വദേശികളായ 13 അതിഥി തൊഴിലാളികള്‍ക്കെതിരെയും പ്രതിഷേധത്തിന്റെ വീഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരയുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തത്. രാമന്തളി ന്യൂസ് എന്ന ഗ്രൂപ്പ് അഡ്മിനാണ് കേസിൽ കുടുങ്ങിയത്. കലാപത്തിന് പ്രേരണ നടത്തിയെന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

മുപ്പതോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതായതോടെ പ്രതിഷേധത്തിനിറങ്ങിയതെന്നാണ് കരാറുകാരന്‍ പറഞ്ഞത്. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരന്‍ ആരോപിക്കുന്നു.

എന്നാല്‍ നാട്ടിലേക്ക് പോകണമെന്ന് മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: