കാറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശമദ്യം പിടികൂടി

കാറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശമദ്യം പിടികൂടി. പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം ചെറുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ 20 കുപ്പി വിദേശമദ്യവുമായി തിരുമേനി കോക്കടവിലെ പി.കെ.രാജു ( 60 )നെയാണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.വി.ബാബുരാജ്, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, ശശിചേണിച്ചേരി സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനിവാസൻ രാജീവൻ, ജനാർദ്ദനൻ എന്നിവർ അടങ്ങിയ സംഘം പിടികൂടിയത് .മദ്യം കടത്താൻ ഉപയോഗിച്ച KL59 A 510 നമ്പർ മാരുതി ആൾട്ടോ കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: