കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ സി.പി.എം ആക്രമണം.

താഴെ ചൊവ്വയിൽ എഴുത്തി മൂന്നാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി. ജയാനന്ദിന്റെ താഴെ ചൊവ്വയിലെ “ഗോകുലം” വീടിന് നേരെ സി.പി.എം ആക്രമണം നടത്തി.

വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർക്കുകയും
വീട്ട് വളപ്പിലെ തെങ്ങിൻ തൈകളും വാഴകളും പ്ലാവും മറ്റ് എല്ലാ ഫലവൃക്ഷങ്ങളും വ്യാപകമായി വെട്ടി നശിപ്പിക്കുകയും ചെയ്തു.

റിട്ടയേഡ് ബാങ്ക് മാനേജരായ ജയാനന്ദ് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമാവുന്നതിന്റെയും തിരഞ്ഞടുപ്പ് ദിവസം ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന്റെയും വിരോധത്തിൽ ആണ് സി.പി.എം നേതൃത്വത്തിൽ അക്രമങ്ങൾ മുഴുവൻ നടത്തിയത്.

പന്നേൻ പാറയിൽ താമസിക്കുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെ താഴെ ചൊവ്വയിലെ വീട്ടിൽ എത്തിച്ചേർന്നപ്പോൾ ആണ് വീട് പൂർണ്ണമായും അടിച്ച് തകർത്തതും മറ്റ് നാശനഷ്ടങ്ങളും ശ്രദ്ധയിൽപ്പെട്ടത്.

സിപിഎം ക്രൂരത ആരെയും ഞെട്ടിപ്പിക്കുന്നത്.

സതീശൻ പാച്ചേനി

സിപിഎം നേതൃത്വത്തിൽ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന ക്രൂരതകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നും ജയാനന്ദിന്റെ വീട് തകർക്കുകയും വീട്ട് വളപ്പിലെ മുഴുവൻ ഫലവൃക്ഷങ്ങളും നശിപ്പിക്കുകയും ചെയ്ത നടപടി സമാനതകളില്ലാത്ത ക്രൂരതയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

ഭരണത്തിന്റെ തണലിൽ പേ പിടിച്ച തെരുവ് പട്ടികളെപ്പോലെ ക്രിമിനൽ സംഘം നാട്ടിലാകെ ഭീതി പരത്തി അക്രമം നടത്തി മുന്നോട്ട് പോകുന്നത് നിയമപാലകർ കൈയ്യും കെട്ടി നോക്കി നില്ക്കരുതെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും,പോലീസ് അനങ്ങാപാറ നയം സ്വീകരിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും തകർക്കപ്പെട്ട വീട് സന്ദർശിച്ചതിന് ശേഷം സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: