കാഞ്ഞിരക്കൊല്ലിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന കൂട്ടമെത്തി : സ്ഥാനാർത്ഥികൾ നൽകിയ വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാരുടെ ഇനിയുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം: കർണ്ണാടക വനത്തോട് ചേർന്നു കിടക്കുന്ന പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ ഭാഗങ്ങളിൽ കാട്ടാന കൂട്ടമെത്തി നിരവധി കർഷകരുടെ കൃഷിയിടങ്ങളിലെ വിളകൾ പാടെ നശിപ്പിച്ചു. മേഖലയിലെ കർഷകരുടെ കൃഷിയിടങ്ങൾ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്  മേഖലയിലെത്തിയ സ്ഥാനാർത്തികളുടെ പ്രധാന വാഗ്ദാനമായിരിന്നു . ഇതിനെതിരെയുള്ള പ്രതിക്ഷേധമെന്നോണമാണ്  12ളം വരുന്ന കാട്ടാനകൂട്ടം പ്രദേശത്തെ കർഷകരുടെ വിളകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ  നശിപ്പിച്ചത്.
          എന്നാൽ മേഖലയിലെ കർഷകജനസമൂഹം സ്ഥാനാർത്ഥികളുടേയും അവരെ നയിക്കുന്ന പാർട്ടി നേതാക്കളുടേയും മോഹന വാഗ്ദാനങ്ങളിൽ പ്രതിക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. വരുന്ന സർക്കാർ ഏതായാലും തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടുമെന്നുള്ള ഉറപ്പിലാണ് പ്രദേശവാസികൾ.
       കർണ്ണാടക വനമേഖലയിൽ നിന്നുമാണ് കാട്ടാനക്കൂട്ടം കേരളത്തിലെ ജനവാസ മേഖലയിൽ എത്തി കൊണ്ടിരിക്കുന്നത്. റബ്ബർ ടാപ്പിംഗ് പ്രവർത്തികൾ നടത്തുന്ന മേഖലകളിൽ കാട്ടാനകൾ വിഹരിക്കുന്നതിനാൽ ടാപ്പിംഗ് പ്രവർത്തികൾ നടത്താനാകാതെ കർഷകർ വിഷമിക്കുകയാണ്. വാഴതോട്ടങ്ങളും, തെങ്ങും കവുങ്ങും എല്ലാ വിധ വിളകളും നശിപ്പിച്ച് കൃഷിയീടം തരിശു ഭുമിയാക്കിയ ശേഷം ആനകൾ വനത്തിലേക്ക് വലിയുന്നു.
 വനാതിർത്തി മേഖലകളിൽ ആന മതി ലോ , ഫെൻസിംഗ് ലൈനുകളോ സ്ഥാപിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപ്പാകാത്തതിൽ പ്രതിഷേധം ശക്തിപ്പെടുമ്പോഴാണ്  പുതിയ സർക്കാറിൽ  പ്രതിനിധിയാകേണ്ടവർ വാഗ്ദാനവുമായി  വോട്ടു തേടിയെത്തിയത്.  കർണ്ണാടക വനാതിർത്തി പ്രദേശത്തുള്ള കർഷക സമുഹത്തിന് വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ഇനിയും എത്ര കാലം  കാത്തിരിക്കേണ്ടി വരുമെന്നാണ് കർഷകർ പരസ്പരം ചോദിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: