എം സി സി കാന്‍സര്‍ മരുന്ന് വീട്ടിലെത്തിച്ചു നൽകും

കോവിഡ് -19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ക്യാന്‍സര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സംവിധാനം.
മരുന്നുകള്‍ ആവശ്യമുള്ളവര്‍ 9188202602 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഡോക്ടര്‍മാരുടെ കുറിപ്പടികളും ആശുപതിയില്‍ നിന്നും ലഭിച്ച യു എച്ച് ഐ ഡി നമ്പറും അയക്കണം. ഡോക്ടര്‍മാര്‍ അത് പരിശോധിച്ച ശേഷം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മരുന്നുകള്‍ രോഗികള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ / പൊലീസ് / ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം മുഖേന വീടുകളിലേക്ക് എത്തിക്കും. എംസിസി അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ, യു പി ഐ ആപ്പ് വഴിയോ മരുന്നിന്റെ പണം നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ 0490 2399241, 0490 2399203 എന്നീ നമ്പറുകളില്‍ ലഭിക്കും.
അക്കൗണ്ട് നമ്പര്‍ 1154104000017958, മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റി, ഐ ഡി ബി ഐ തലശ്ശേരി ബ്രാഞ്ച്. ഐ ഫ് എസ് സി കോഡ് -ഐ ബി കെ എല്‍ 0001154

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: