പറശ്ശിനിമടപ്പുരയിലെ മുകുന്ദൻ മടയൻ അന്തരിച്ചു

പറശിനിക്കടവ് മടപ്പുര മടയനും ട്രസ്റ്റി & ജനറൽ മാനേജരുമായ പി.എം. മുകുന്ദൻ മടയൻ (91) അന്തരിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് മരണം.
2009 മുതൽ മടപ്പുരയുടെ മടയനായി പ്രവർത്തിച്ച് വരികയാണ്. മടപ്പുരയുടെ വികസനത്തിന് നിരവധി പ്രവർത്തനങ്ങർ കാഴ്ചവെച്ച് ശ്രദ്ധേയനായിരുന്നു.

ബുധനാഴ്ച രാവിലെ 10 മണി വരെ തളാപ്പിലെ ജാനകി നിവാസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പറശ്ശിനിമടപ്പുര തറവാട്ട് വീട്ടിൽ പൊതുദർശനത്തിന് വെച്ച് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തറവാട്ട് ശ്മശാനത്തിൽ സംസ്ക്കരിക്കും
സഹോദരങ്ങൾ – ഗംഗാധരൻ, വിജയൻ, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: