കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്ത് ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കാടാച്ചിറ: കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്ത് ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10-നാണ് സംഭവം. കണ്ണൂർ മാർക്കറ്റിൽ തണ്ണീർമത്തൻ ഇറക്കി തിരിച്ച് ഗുണ്ടൽപ്പേട്ടിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. രാവിലെ പെയ്ത മഴയിൽ റോഡ് നനഞ്ഞിരുന്നു. ബ്രേക്കിട്ടപ്പോൾ തെന്നിപ്പോയതാണ് അപകടകാരണം. പരിക്കേറ്റ കർണാടക സ്വദേശികളായ ലോറി ഡ്രൈവറും ക്ലീനറും ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചകിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: