കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് പിഴയിട്ടു

തലശ്ശേരി: കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് കടയുടമകളിൽനിന്ന് പിഴ ഈടാക്കി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ മിൽമ ബൂത്ത്, ചൊക്ലിയിലെ സൂപ്പർ മാർക്കറ്റ്, നാരായണൻ പറമ്പിലെ കട എന്നിവിടങ്ങളിൽനിന്ന് 5000 രൂപ വീതം പിഴ ഈടാക്കി.

തൂക്കക്കുറവിന് കതിരൂർ മൂന്നാം മൈലിലെ റേഷൻ വ്യാപാരിയിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. പൊതുവിപണിയിൽ അമിതവില ഈടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സ്‌ക്വാഡ് കടകളിൽ പരിശോധന നടത്തിയത്.

താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസർ ഉദയൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.കെ.നാസർ, ഡെപ്യൂട്ടി തഹസിൽദാർ വി.മനോജ്, യു.ഷാബു, വി.കെ.ചന്ദ്രൻ, എ.സജ്ജാദ്, പി.പി.ശ്രീജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: