എടക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയ ചരക്ക്‌ വാഗണിൽനിന്ന് സിമന്റ് ഇറക്കി

എടക്കാട്: എടക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയ ചരക്ക്‌ വാഗണിൽനിന്ന് സിമന്റ് ഇറക്കി. ജനതാ കർഫ്യു ദിവസമാണ് സിമന്റ് വാഗൺ എത്തിയത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലോഡിറക്കി കൊണ്ടുപോവാനായില്ല. ഒരാഴ്ചയോളം ട്രാക്കിൽ കിടന്ന വാഗണിൽനിന്ന് ചൊവ്വാഴ്ചയാണ് ലോഡ് ഇറക്കിയത്. വാഗൺ ക്ഷാമം നേരിടുന്നതായി റെയിൽവേ അറിയിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. 21 വാഗണുകളിലാണ് സിമന്റ് എത്തിയത്. തിങ്കളാഴ്ച എത്തിയ 21 ലോഡ് അരിയും ഇറക്കി.

മുഴപ്പിലങ്ങാട്ടുനിന്നും കണ്ണൂരിൽനിന്നും വന്ന 90 ഓളം ചെറുതും വലുതുമായ ലോറികളിലാണ് അരിയും സിമന്റും കൊണ്ടുപോയത്.

എക്സ്‌ വാഗൺ സംവിധാനപ്രകാരം അരി മുഴപ്പിലങ്ങാട് എഫ്.സി.ഐ.യിൽ എത്തിച്ച് തൂക്കമെടുത്ത് സപ്ലൈക്കോ ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും എത്തിച്ചു. റേഷൻ കടകളിൽ ജൂൺ 15 വരെയുള്ള സ്റ്റോക്ക് ഉണ്ടാവണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. മുഴപ്പിലങ്ങാട്ടെ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കൂടുതൽ ലോറികൾ എത്തിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: