തളിപ്പറമ്പ നാടുകാണിയില്‍ വാഹനാപകടം; ഗൃഹനാഥ മരണപ്പെട്ടു

തളിപ്പറമ്പ: നാടുകാണിയില്‍ ബസ് ഇടിച്ച് ഗൃഹനാഥ മരണപ്പെട്ടു എളമ്പേരംപാറ സോമില്‍ പരിസരത്ത് താമസക്കാരിയായ കെ കെ നഫീസ (60)യാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം
നാടുകാണി അല്‍മഖറില്‍ നടക്കുന്ന ദിക്‌റ് മജ്‌ലിസില്‍ പങ്കെടുക്കുന്നതിന്നായി അയല്‍വാസിയായ സ്ത്രീയോടൊപ്പം ഒട്ടോറിക്ഷയില്‍ യാത്ര ചെയ്ത് സ്റ്റോപ്പില്‍ ഇറങ്ങി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിന്നിടയില്‍ തളിപ്പറമ്പില്‍ നിന്നും ആലക്കോട് വഴി ചെറുപുഴയിലേക്ക് പോവുകയായിരുന്ന ഏഞ്ചല്‍ ബസ് തട്ടി തെറിപ്പിക്കുകയായിരുന്നു. ഓടി കൂടിയ ജനങ്ങള്‍ ഉടന്‍ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ഭര്‍ത്താവ്: പരേതനായ പി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മക്കള്‍: സ്വിദ്ദീഖ് (ഖത്തര്‍) സകരിയ്യ(മസ്‌ക്കറ്റ് ) ആയിഷാബി, സുമയ്യ, സ്വഫൂറ മരുമക്കള്‍: ഹന്നത്ത്, ജമീല, മഹ്മൂദ് ബാഖവി, മശ്ഹൂദ്, മുഹമ്മദ് കുഞ്ഞി.മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് മോര്‍ച്ചറിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: