ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 8

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

217… റോമൻ ചക്രവർത്തി കറാക്കള കൊല്ലപ്പെട്ടു..

1796- ജർമൻ ഗണിത ശാസ്ത്രഞനായ കാൾ ഫ്രഡറിച് ഗോസ്സ് quadratic reciprocity law തിയറി തെളിയിച്ചു….

1857- ബ്രിട്ടീഷുകാരനായ മേലുദ്യോസ്ഥൻ ഹഡ്സണെ വെടിവച്ചതിന്റെ പേരിൽ സൈനിക കോടതി പിടികൂടിയ ഇന്ത്യൻ പട്ടാളക്കാരൻ മംഗൾ പാണ്ഡേയെ 30 മത് വയസ്സിൽ സൈനികർ നോക്കി നിൽക്കേ ബ്രിട്ടീഷ് പട്ടാളം പരസ്യമായി തൂക്കിലേറ്റി.. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ സംഭവം…

1862- ജോൺ ഡി. ലിൻഡിന് ഏയ്റോസോൾ ഡിസ്പെൻസറിനുള്ള പേറ്റന്റ് ലഭിച്ചു..

1929 – മംഗൾ പാണ്ഡെയെ തൂക്കിലേറ്റിയ ദിവസത്തിന്റെ ഓർമ ദിവസം ഭഗത് സിങ്ങും കൂട്ടരും ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞു..

1943- അമേരിക്കയിൽ ആളുകൾ പുതിയ ജോലിയിലേക്ക് മാറുന്നത് നിരോധിച്ചു…

1946- ലീഗ് ഓഫ് നേഷൻസിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്ര സഭയുടെ തുടക്കത്തിന് ഇത് വഴി തെളിയിച്ചു..

1950- ഇന്ത്യയും പാക്കിസ്ഥാനും ദില്ലി ഉടമ്പടിയിൽ (ലിയാകത് – നെഹ്റു ഉടമ്പടി) ഒപ്പുവച്ചു..

1957- സൂയസ് കനാൽ വീണ്ടും തുറന്നു..

1962 – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ടു…

1973- സൈപ്രസിൽ ഭീകരവാദികളുടെ 32 ബോംബ് ആക്രമണങ്ങൾ

1977 – ഇസ്രായേലി പ്രധാനമന്ത്രി യിറ്റ്സാക് റാബിൻ രാജിവെച്ചു..

1985- ഭോപ്പാൽ ദുരന്തം – ഇന്ത്യ യൂണിയൻ കാർബൈഡ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു…

1990 – നേപ്പാൾ രാജാവ്, രാഷ്ട്രീയ പാർട്ടികൾക്ക്‌ 30 വർഷമായുള്ള നിരോധനം പിൻവലിച്ചു..

1999- ഹരിയാന ഗണ പരിഷത് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ലയിച്ചു..

2015- ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് മുദ്രാ ബാങ്ക് (Micro Units Development and Refinance Agency Bank) രൂപീകരിച്ചു..

2017- മലാലാ യൂസുഫ് സഹായിയെ യു.എൻ. സമാധാന ദൂതയായി 2 വർഷ കാലയളവിലേക്കു പ്രഖ്യാപിച്ചു… പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക ആണ് ലക്ഷ്യം…

ജനനം

563 – ഗൗതമ ബുദ്ധ- ബുദ്ധ മത സ്ഥാപകൻ (മേയ് മാസത്തിൽ ആണ് എന്നും വാദം ഉണ്ട്)

1905- ഹെലൻ ജോസഫ് – ദക്ഷിണാഫ്രിക്കയിലെ വർണ വിവേചന പോരാളി. ഫെഡറേഷൻ ഓഫ് സൗത്ത് ആഫ്രിക്കൻ വുമൺ എന്ന സംഘടന രൂപീകരിച്ചു..

1911- മെൽവിൻ കാൽവിൻ – അമേരിക്കൻ രസതന്ത്രഞ്ജൻ.. ഫോട്ടോസിന്തസിസ് കണ്ടു പിടിച്ച വ്യക്തി…

1912- അലോയിസ് ബ്രൂണർ.. ഹിറ്റ്ലറുടെ വലം കൈ.. ഹോളോ കോസ്റ്റ് കൂട്ടക്കൊലയുടെ മുഖ്യ സംഘാടകൻ.. ഒന്നര ലക്ഷത്തിലേറെ ജൂതൻമാരെ ഗ്യാസ് ചേമ്പറിലിട്ട് കൊല്ലാൻ കൂട്ടുനിന്നു…

1914.. ആറൻമുള്ള പൊന്നമ്മ –

മലയാളത്തിന്റെ അമ്മ നടി

1924- തോപ്പിൽ ഭാസി.. തോപ്പിൽ ഭാസ്കരപിള്ള.. മുൻ MLA.. സിനിമാ… നാടക പ്രതിഭ. KPAC സ്ഥാപകൻ..

1924- കുമാർ ഗന്ധർവ്വ – ബോളിവുഡ് സംഗീത സംവിധായകൻ, ഗായകൻ

1938- കോഫി അന്നൻ – 1997- 2006 യു.എൻ സെക്രട്ടറിയായ ( 7 മത്) ഘാനക്കാരൻ.. 2001 ലെ സമാധാന നോബൽ കിട്ടി

1977- സനൽ കുമാർ ശശിധരൻ.. ദേശീയ അവാർഡ് നേടിയ മലയാള ചലച്ചിത്ര സംവിധായകൻ…

1983- അല്ലു അർജുൻ – തെലുങ്ക് സിനിമാ താരം

ചരമം

1861- എലീശാ ഓട്ടിസ്‌- ഓട്ടിസ്‌ എലിവേറ്റർ കമ്പനി സ്ഥാപകൻ.. ലിഫ്റ്റിന്റെ കേബിൾ പൊട്ടിപോയാലും ലിഫ്റ്റ് താഴെ പോകാതെ നിലനിർത്തുന്നതിനുള്ള സുരക്ഷാ സംവിധാനം കണ്ടു പിടിച്ചു…

1894- ബങ്കിം ചന്ദ്ര ചാറ്റർജി.. സ്വാതന്ത്യ സമര സേനാനി – ദേശീയ ഗീതമായ വന്ദേ മാതരം ഇദ്ദേഹത്തിന്റെ ആനന്ദ മഠം എന്ന കൃതിയിൽ നിന്ന് എടുത്തതാണ്.

1973- പാബ്ലോ പിക്കാസോ – സ്പെയിൻ കാരനായ ചിത്രകാരനും ശിൽപ്പിയും.. ക്യുബിനിസത്തിന്റെ ഉപജ്ഞാതാവ്…

1989- എ.എം. രാജ- ഏയ്മല മന്മഥരാജു രാജ .. പിന്നണി ഗായകൻ – ആന്ധ്ര സ്വദേശി – ഗായിക ജിക്കിയുടെ (പി.ജി.കൃഷ്ണവേണി) ഭർത്താവ്.. ട്രെയിനിൽ നിന്ന് വീണ് മരിച്ചു..

1906 – ആഗസ്റ്റ് ഡി- അലഷിമേഴ്‌സ് രോഗം ബാധിച്ചു എന്ന് ആദ്യമായി രേഖപ്പെടുത്തിയ രോഗി…

1973- പാബ്ലോ പിക്കാസോ- സ്പാനിഷ് ചിത്രകാരൻ…

1994- പി. ഭാസകരനുണ്ണി- മലയാള സാഹിത്യ ഗവേഷകനും ചരിത്രന്വേഷകനുമായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, ജനയുഗം എഡിറ്റർ, നിരവധി കൃതികൾ രചിച്ചു

2013 – മാർഗരറ്റ് താച്ചർ – ബ്രിട്ടനിലെ പ്രഥമ വനിതാ പ്രധാനമന്ത്രി (1979- 1990). ഉരുക്ക് വനിത എന്നറിയപ്പെടുന്നു.

2015.. ഡി ജയകാന്തൻ – തമിഴ് സാഹിത്യകാരൻ. 2002 ൽ ജ്ഞാനപീഠം നേടി..

2015- പി എസ് കരുണാകരൻ – ചിത്രകാരൻ. ലളിത കലാ അക്കാദമിയുടെ ലളിത കലാ പുരസ്‌കാരം (2005) ജേതാവ്…

(സംശോധകൻ – കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: