ജനമോചനയാത്ര ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍:  കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്ര ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ വച്ച് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി കെ.പി.സി.സി പ്രസിഡന്റിനെ ഹാരാര്‍പ്പണ്ണം നടത്തി ജില്ലയിലേക്ക് സ്വീകരിക്കും.   തുടര്‍ന്ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വച്ച് ജില്ലയിലെ ആദ്യ സ്വീകരണ പൊതുസമ്മേളനം നടക്കും. യാത്രയെ സര്‍വ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗാന്ധി പാര്‍ക്കിലേക്ക് സ്വീകരിച്ചാനയിക്കും.    സ്വീകരണ സമ്മേളനത്തില്‍ വച്ച് കെ.പി.സി.സി പ്രവര്‍ത്തന ഫണ്ട് ഏറ്റ് വാങ്ങും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ വച്ച് ജനമോചനയാത്രക്ക് ജില്ലയിലെ രണ്ടാമത്തെ സ്വീകരണം നല്കും. ജന മോചനയാത്രക്ക് കണ്ണൂരില്‍ വച്ച് നല്കുന്ന സ്വീകരണ സമ്മേളനത്തില്‍ വച്ച് ജില്ലയില്‍ നിന്ന് ശേഖരിച്ച ധീര രക്തസാക്ഷി ഷുഹൈബ് കുടുംബ സഹായ നിധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ.ആന്റണി കൈമാറും. രാവിലെ പയ്യന്നൂരിലും വൈകിട്ട് കണ്ണൂരിലും രണ്ട് സ്വീകരണ സമ്മേളനങ്ങളാണ് ജന മോചനയാത്രക്ക് ജില്ലയില്‍ വച്ച് നല്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അറിയിച്ചു. പ്രതിഷേധ കൂട്ടായ്മ നാളെ  സാമുദായിക സൗഹാര്‍ദത്തിനും സമാധാനത്തിനും വേണ്ടി നാളെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, സിപിഎം ഭരിക്കുന്ന കേരളത്തിലും ദലിത് വിഭാഗങ്ങള്‍ക്കെതിരെ ഭരണകൂട പീഡനം തുടരുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: