അറവുശാല മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ മയ്യിൽ പോലീസ് പിടികൂടി

നാറാത്ത്: അറവുശാല മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ മയ്യിൽ പോലീസ് പിടികൂടി 4പേരെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇന്ന് പുലർച്ചെ 5 മണിയോടെ ആയിരുന്നു സംഭവം .ഇവർ മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിച്ച 2 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു .മുഹമ്മദ് ഫയാസ് കീരിയാട് ,സി എച്‌ .ഷമീം മാട്ടൂൽ ,റമീസ് കെ പുതിയതെരു ,ജുമൈസ് എം കെ പുതിയതെരു എന്നിവരെയാണ് ഐ പി സി 269പ്രകാരവും കേരള പോലീസ് ആക്ടിലെ 120E പ്രകാരം കേസെടുത്തത് ,കഴിഞ്ഞ 2 മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നാറാത്ത് പഞ്ചായത്ത് പരിധിയിൽ നിന്ന് മയ്യിൽ പോലീസ് മാലിന്യ നിക്ഷേപകരെ പിടികൂടുന്നത് മയ്യിൽ എസ് ഐ.പി ബാബുമോൻ ,സീനിയർ സി പി ഒ ധനജ്ജയൻ ,സി പി ഒ സജേഷ് എന്നിവരാണ് പിന്തുടർന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടിയത് .പൊതുസ്ഥലത്തു ഇവർ നിക്ഷേപിച്ച മാലിന്യങ്ങൾ ഒക്കെത്തന്നെ ഇവരെ കൊണ്ട് നിർമാർജനം ചെയ്യിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: