മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം സി. പുരുഷോത്തമൻ അന്തരിച്ചു

മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം സി. പുരുഷോത്തമൻ അന്തരിച്ചു.
മോറാഴ : മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന സ: സി. പുരുഷോത്തമൻ(53) അന്തരിച്ചു. (CPI (M) മുൻകാനുൽ ബ്രാഞ്ച് സിക്രട്ടറിയും നിലവിൽ മോറാഴ ഗ്രാമീണ ഗ്രന്ഥാലയം ബ്രാഞ്ച് അംഗവുമാണ്.
ചെത്ത് തൊഴിലാളി യൂണിയൻ ബക്കളം ഷാപ്പ് സിക്രട്ടറിയുമായിരുന്നു.
1996 ൽ ചെത്ത് തൊഴിലിനിടെ പറ്റിയ അപകടത്തെ തുടർന്ന് 26 കൊല്ലമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പരേതരായ ചുങ്കക്കാരൻ ഗോവിന്ദന്റെയും കപ്പള്ളി ശാന്തയുടെയും മകനാണ്.
സഹോദരങ്ങൾ നളിനി. ഭാനുമതി, ബാബു, (ചെത്ത് തൊഴിലാളി കാഞ്ഞിരങ്ങാട് ഷാപ്പ് ) . പരേതനായ കരുണാകരൻ . മൃതദേഹം
ഇന്ന് രാവിലെ
8 മണി മുതൽ 10 മണി വരെ മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിലെ പൊതു ദർശനത്തിനു ശേഷം 11 മണിക്ക് മോറാഴ ശ്മശാനത്തിൽ ശവസംസ്കാരം.