കണ്ണൂരിൽ സി.എൻ.ജി ഇന്ധനം ലഭ്യമായില്ല പമ്പുടമകളും വാഹന ഉടമകളും അങ്കലാപ്പിൽ

കണ്ണൂർ: കണ്ണൂരിൽ സി.എൻ.ജി ഇന്ധനം ലഭ്യമായില്ല പമ്പുടമകളും വാഹന ഉടമകളും അങ്കലാപ്പിൽ. കണ്ണൂർ സെൻ്റർ ജയിലിന് മുൻവശത്തെ പെട്രോൾ, സി.എൻ.ജി പമ്പിലാണ് ഇന്ന് രാവിലെ മുതൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നത്, പ്രധാനമായും ഓട്ടോറിക്ഷകളിലാണ് സി.എൻ.ജി കൂടുതലായും ഉപയോഗിക്കുന്നത്. ജില്ലയിൽ കണ്ണൂർ കഴിഞ്ഞാൽ മട്ടന്നൂർ മാത്രമേയുള്ളൂ എന്നാണ് ഓട്ടോ തൊഴിലാളികൾ അറിയിച്ചത് നിത്യവും രാവിലെത്തന്നെ എത്തി ഇന്ധനം നിറച്ച് പോകലാണ് പതിവ്. കാസർകോട് നിന്നും തളിപ്പറമ്പിൽ നിന്നുമുള്ളവർ വരെ രാവിലെ മുതൽ ഇന്ധനത്തിനായി കാവൽ നിൽക്കുകയാണ്. അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പുറപ്പെട്ടിട്ടുണ്ട് നാല് മണിയോടെ എത്തും എന്നാണ് അറിയിച്ചതെങ്കിലും ഈ സമയം വരെയായി ഇന്ധനം എത്താത്തതിൽ പമ്പ് ഉടമകളും വാഹന ഉടമകളും അങ്കലാപ്പിലായി.