പിടികിട്ടാപ്പുള്ളി 23 വർഷത്തിനു ശേഷം പിടിയിൽ

തളിപ്പറമ്പ്: വിസ വാഗ്ദാനം നൽകി കൂവേരി സ്വദേശിയിൽ നിന്ന്പണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നു കളഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കണ്ണപുരം നഫീസ മൻസിലിൽ പൂഞ്ഞാൺ കടവത്ത് ഹൗസിൽ അബ്ദുൾ കരീമിനെ (63) യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്‌നകുമാറിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ് കുമാർ, എ.എസ്.ഐ.എ.പ്രേമരാജൻ, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 1999-ൽ വിദേശത്ത് ജോലി വാഗ്ദാനം നൽകികൂവേരി സ്വദേശി പ്രവീൺ രാജിൽ നിന്നും 25,000 രൂപ വാങ്ങിയ ശേഷം വിസയോ കൊടുത്ത പണമോ നൽകാതെ ഗൾഫിലേക്ക് മുങ്ങിയ ഇയാളെ 2004 എപ്രിൽ 6 ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.പ്രതി

നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ തെരച്ചലിൽ പാപ്പിനിശേരിയിലെ ഭാര്യവീട്ടിൽ നിന്നും ഇന്ന് രാവിലെ പിടികൂടുകയായിരുന്നു.പ്രതിയെ പോലീസ് ഇന്ന്കോടതി യിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: