യുവാവ് പോക്സോ കേസിൽ

ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി യെ വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷങ്ങളോളം പീഡനത്തിനിരയാക്കിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ .പാലാവയൽ നിരത്തും തട്ട് സ്വദേശി പാപ്പിനി വീട്ടിൽ നിധിനെ (23) യാണ് സ്റ്റേഷൻ്റെ ചുമതലയുള്ള വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ.സി ബി.അറസ്റ്റു ചെയ്തത്.2018 മുതൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇപ്പോൾ19 വയസ്സായ പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. മൊഴി രേഖ പ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: