ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലു വയസുകാരൻ മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലു വയസുകാരൻ മരിച്ചു. കോമക്കാടത്ത് വീട്ടിൽ ജവാദ്, ശബാസ് ദമ്പതികളുടെ മകൻ അഹ്സൻ അലി (4) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയും കുടുംബവും ദുബായിൽ നിന്നും നാട്ടിലെത്തിയത്. വീടിന് മുന്നിലെ ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. അഹ്സൻ അലി ജവാദിൻ്റെ കബറടക്കം ഇന്ന് വൈകിട്ട് 5.30 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.