വീട്ടുകാർ ഉറങ്ങികിടക്കവെ സ്വർണ്ണാഭരണങ്ങൾ കവർന്നു

പയ്യന്നുർ :വീട്ടുകാർ ഉറങ്ങി കിടക്കവെ കവർച്ച അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്നു.കവ്വായി വാടിപ്രത്തെ നദീമയും ഉമ്മയുടെ ഉമ്മയും താമസിക്കുന്ന വീട്ടിലാണ് മോഷണം. താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ച ആറ് പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്. ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് ആഭരണങ്ങൾ സൂക്ഷിച്ച അലമാര തുറന്ന നിലയിൽ കാണപ്പെട്ടത്.അലമാരയിൽ സൂക്ഷിച്ച നാല് സ്വർണ്ണ മോതിരം, ഒരു വള, ഒരു അരഞ്ഞാണം ഉൾപ്പെടെ ആറ് പവൻ തൂക്കം വരുന്ന ആഭരണങ്ങളാണ് മോഷണം പോയത് . മുകളിലത്തെ നിലയിൽ ഉറങ്ങാൻ കിടന്ന നദീമ ഇന്ന് രാവിലെ എഴുന്നേറ്റ് താഴെത്തെ നിലയിൽ എത്തിയപ്പോഴാണ് മുറിയുടെ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടത്. മുറിയിലെ അലമാരയിൽ നിന്നും വസ്ത്ര ങ്ങളുംസാധനങ്ങൾ താഴേക്ക് വാരിവലിച്ചിട്ട നിലയിലും കണ്ടത്.അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസിലായത്. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് വീടും പരിസരവും പരിശോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: