കോവിഡ് വാക്സിൻ സ്വീകരിച്ച് പിതാക്കന്മാർ…

തലശേരി :അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട് ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ . ജോർജ് വലിയമറ്റം എന്നിവർ ഇന്നലെ രാവിലെ തലശേരി ജനറൽ ആശുപത്രിയിൽ എത്തി കൊവിഡ് വാക്സിൻ സ്വീകരിച്ചു .ആർ എം ഒ ഡോ. ജിതിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ  പ്രവർത്തകർ ബിഷപ്പ് മാരെ സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ച് അര മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ബിഷപ്പ് മാർ ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചപ്പോൾ  അസ്വസ്ഥതകൾ ഒന്നും ഉണ്ടായില്ലെന്നും  ഡോ. ജിതിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ മികച്ച സേവനമാണ് നൽകിയതെന്നും ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട് പറഞ്ഞു. തലശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: ബെന്നി നിരപ്പേലും ബിഷപ്പ് മാരോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: