പെൺ ചിറകിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്

ലോക വനിതാ ദിനത്തിൽ മാതൃകാപരമായ ചുവടുവയ്പു നടത്തി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്. ഇന്ന് എയർലൈൻ, ടെർമിനൽ പ്രവർത്തനങ്ങൾ മുഴുവൻ സ്ത്രീകളായിരുന്നു നിയന്ത്രിച്ചത്.

ചിന്മയി ടി, സോണി, നീതു തെൻസിക എവി, ശ്രുതി പികെ എന്നിവർക്കായിരുന്നു ടെർമിനൽ ഓപ്പറേഷൻസ് ചുമതല. എയർപോർട്ട് സെക്യൂരിറ്റി ആയി വിദ്യ, മഞ്ജു എന്നിവർ ചുമതലയേറ്റു. എയർ ഇന്ത്യ / എയർ ഇന്ത്യ എക്സ്പ്രസിൽ ജസീൻ, അനു ഫ്രാൻസിസ്, ലിജി, അനൂപ, സുചിത്ര, പ്രീത, സ്വാതി, ചൈത്ര, പാർവതി എന്നിവർ പ്രവർത്തിച്ചു. ഇൻഡിഗോയിൽ പ്രഫി, ഐശ്വര്യ, ദേവിക, സാന്ദ്ര, അഭയ, അച്ചു, നയന എന്നിവരും ഗോ എയറിൽ ചൈതന്യ സരസ്വതി, സിതാര പിസി, ക്രിസ്റ്റീന, നിരോഷ പ്രസന്നൻ, നീമ ജോർജ്, ഐശ്വര്യ, കൃഷേന്ദു, ശിവ പ്രിയ എന്നിവരും പ്രവർത്തിച്ചു.

തൊഴിൽ മേഖലകളിൽ പെൺകരുത്തിനു അസാധ്യമായത് ഒന്നുമില്ല എന്ന് തെളിയിക്കുകയാണ് ഈ മുന്നേറ്റം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: