മുണ്ടേരി പഞ്ചായത്ത് തല മുസ്ലിം യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടി

മുണ്ടേരി : മുണ്ടേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന CAA, NRC, NPR തുടങ്ങിയ കാടൻ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന വീട്ടുമുറ്റം പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.എം ബഷീർ മാസ്റ്റർ നിർവ്വഹിച്ചു.പ്രസിഡണ്ട് എൻ.കെ നൗഫൽ അധ്യക്ഷത വഹിച്ചു.ജലീൽ എളമ്പാറ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം ട്രഷറർ പി.സി അഹമ്മദ് കുട്ടി, കോർപ്പറേഷൻ കൗൺസിലർ എം.പി മുഹമ്മദലി, മുസ്ലിംലീഗ് മുണ്ടേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.മുഹമ്മദലി, വൈസ് പ്രസിഡണ്ട് പി.സി കുഞ്ഞാലി,,യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട്, പി.സി നൗഷാദ്, സി.പിഷക്കീർ, പി.റഷീദ്, പി.കെ നിസാർ, കെ.ടി സജീർ, കെ ലത്തീഫ്, പി.എ മനാഫ്, പി.സി അമീർ, എം ഷഹീർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: