ബോയ്‌സ്ടൗൺ റോഡിൽ കമാൻഡർ ജീപ്പ് മൺതിട്ടയിലിടിച്ച് അപകടം; 13 പേർക്ക് പരിക്ക്

കൊട്ടിയൂർ: ബോയ്‌സ്ടൗൺ റോഡിൽ പാൽചുരത്തിന് സമീപം കമാൻഡർ ജീപ്പ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.
വീർപ്പാടിലെ അമ്പാട്ട് തറ സജീവ്, ഭാര്യ ഷീല,സജീവിന്റെ അമ്മ ചന്ദ്രിക, ഇവരുടെ ബന്ധു മണി,മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി,സജീവിന്റെ സഹോദരന്റെ ഭാര്യ സ്മിത, ബന്ധുക്കളായ ഓമന,ലീല, വിഷ്ണു, മണി,വിനോദ് കമാൻഡറിന്റെ ഡ്രൈവർ ഉദീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പേരാവൂർ , ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ ആസ്പത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നല്കി. സാരമായി പരിക്കേറ്റവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസാപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് 3.30-ടെയാണ് അപകടം.പേര്യ വരയാൽ കുരിക്കിലാൽ ദേവീ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഇരിട്ടി വീർപ്പാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: