ആലക്കോട് മണക്കടവിൽ നിന്നും കാണാതായ കുട്ടിയെ കണ്ടുകിട്ടി

ആലക്കോട്: ആലക്കോട് മണക്കടവിലുള്ള രമേശൻ-ഗിരിജ ദമ്പതികളുടെ കാണാതായ കുട്ടിയെ കണ്ടുകിട്ടി, പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്, കുട്ടിയെ കാണാതായ വിവരം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു തുടർന്ന് രാത്രി 10 :00 മണിയോടെ പയ്യാവൂരിലുള്ള ഒരു ബേക്കറിയുടെ സമീപത്ത് കണ്ടെത്തിയ കുട്ടിയെ സംശയത്തിൻ്റെ പേരിൽ പയ്യാവൂർ പോലീസിൽ അറിയിച്ച് പോലീസ് സ്ഥലത്തെത്തി നേരത്തേ കാണാതായ കുട്ടിയാണ് ഇതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ തിരികെ കൊണ്ടുവരുവാൻ ബന്ധുക്കൾ പയ്യാവൂരിലേക്ക് പുറപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ പ്രചരിരിപ്പിച്ച് കുട്ടിയെ കണ്ടെത്താൻ സഹായിച്ചതിന് വീട്ടുകാർ നന്ദിയും അറിയിച്ചു.