ഓട്ടോയിൽ കടത്തുകയായിരുന്ന 60 കുപ്പി മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ :ഓട്ടോയിൽ കടത്തികൊണ്ടു പോകുകയായിരുന്ന 60 കുപ്പി വിദേശമദ്യവുമായി രണ്ടു പേരെ പോലീസ് പിടികൂടി.തലശേരി ചിറക്കര ലോട്ടസ് തിയേറ്ററിന് സമീപം താമസിക്കുന്ന ആസ്റ്റർമാൻ ഷാലിലെ കെ.എസ്.അർഷാദ് (30), ഉളിയിൽ സ്വദേശി പാറക്കാട്ട് വീട്ടിൽ സി.കെ.ജിതേഷ് (42) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.ഉണ്ണികൃഷ്ണൻ, എ.എസ്.ഐ.പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാമചന്ദ്രൻ ,ബാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് പുലർച്ചെ കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് ഓട്ടോയും മദ്യ ശേഖരവും പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.