പോക്സോ കേസിൽ കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി

പഴയങ്ങാടി: ഏഴ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ കൗമാരക്കാരനായ കോളേജ് വിദ്യാർത്ഥിയെ പോലീസ് പിടികൂടി ജുവനൈൽ കോടതിയിൽ ഹാജരാക്കി.സംഭവം വിവാദമായതോടെ കൗമാരക്കാരനെ കോളേജിൽ നിന്നും അധികൃതർ സസ്പെൻറ് ചെയ്തിരുന്നു.
രണ്ടു മാസം മുമ്പാണ് ബാലിക പീഡനത്തിനിരയായത്. പയ്യന്നൂർ മജിട്രേട്ട് കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്.അടുത്ത മാസം എട്ടിന് കൗമാരക്കാരൻ വീണ്ടും കോടതി മുമ്പാകെ ഹാജരാകണം പോക്സോ കേസിലെ മറ്റൊരു പ്രതിയായ
എം.പി പ്രകാശൻ ഒളിവിൽ പോയിരിക്കുകയാണ് ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. എന്നാൽ സ്കൂൾ അധികൃതർ പോലീസിലോ സി.ഡബ്ല്യു, സി അധികൃതരെയോ അറിയിക്കാൻ വിമുഖത കാണിച്ചു..തുടർന്ന് പിതാവ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്