പോക്സോ കേസിൽ ഹോട്ടൽ വ്യാപാരി പിടിയിൽ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഹോട്ടൽ വ്യാപാരി പോക്സോ കേസിൽ പിടിയിൽ. പുതിയങ്ങാടി സ്വദേശിയുംകുഞ്ഞിമംഗലം കൊവ്വപുറത്തെ ഹോട്ടൽ വ്യാപാരിയുമായകുഞ്ഞിമംഗലംതലായിയിലെ ചാപ്പയിൽ ഹൗസിൽ ഫൈസലിനെ (35)യാണ് പോലീസ് ഇൻസ്പെക്ടർ മഹേഷ് . കെ.നായർ അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഡിസമ്പർ മാസത്തിലും ഈ മാസം നാലിനുമിടയിൽ പല തവണ 14 കാരിയായ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഇക്കഴിഞ്ഞ 4 ന് പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പ്രതി ബലാൽസംഗത്തിനിരയാക്കുകയും രക്തം വാർന്ന നിലയിൽ അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം ബന്ധുക്കൾ അറിഞ്ഞത്.തുടർന്ന് പെൺകുട്ടിയുമായി പയ്യന്നൂർ പോലീസിൽ എത്തുകയായിരുന്നു.. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരവും ബലാൽസംഗത്തിനിരയാക്കിയതുൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി പ്രതിയെ ഇന്നലെ രാത്രിയോടെകസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: