പയ്യന്നൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. യും കഞ്ചാവുമായി യുവാവ് പിടിയിൽ.

തളിപ്പറമ്പ് :വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എ.യും കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.രാമന്തളി എട്ടിക്കുളം സ്വദേശി അബ്ദുൾഹാദിഹസ്സനെ (21) യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി. അഷ്റഫും സംഘവും പിടികൂടിയത്. പെരുമ്പ, കണ്ടോത്ത് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ദേശീയ പാതയിൽ കണ്ടോത്ത് വെച്ചാണ് ലഹരിമരുന്നായ 175 മില്ലിഗ്രാം എം.ഡി.എം.എ. യും എട്ട് ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.ഇയാൾ സഞ്ചരിച്ച കെ.എൽ. 86. 0490 നമ്പർ ടി.വി.എസ് സ്കൂട്ടർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്.കെ., ഷൈജു.കെ.വി,വിനീത് എന്നിവരും ഉണ്ടായിരുന്നു.